Logo
Wed, Jul 15, 2026 • 05:12 PM
LIVE TV
Watch

No business videos available

No Middle East videos available

'ജനനായകൻ'എത്തുന്നു ,ജൂലൈ 23ന് തിയറ്ററുകളിലേക്ക്; മാസ് പോസ്റ്റർ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 15, 2026
1 min read
SHARE:
SAVE: Login to save

'ജനനായകൻ'എത്തുന്നു ,ജൂലൈ 23ന് തിയറ്ററുകളിലേക്ക്; മാസ് പോസ്റ്റർ പുറത്ത്

ആരാധകർ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനം ഒടുവിൽ എത്തി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനാകുന്ന 'ജനനായകൻ' ജൂലൈ 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിലീസ് തീയതിക്കൊപ്പം വിജയ് പൊലീസ് യൂണിഫോമിൽ വാളേന്തി നിൽക്കുന്ന മാസ് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. തമിഴ് സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ആക്ഷനും രാഷ്ട്രീയ പശ്ചാത്തലവും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആദ്യഘട്ടത്തിൽ 2026-ലെ പൊങ്കൽ റിലീസായി ജനുവരി 9ന് ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സെൻസർ നടപടികളുമായി ബന്ധപ്പെട്ട കാലതാമസവും റിലീസ് പ്ലാനിംഗിലുണ്ടായ മാറ്റങ്ങളും കാരണം റിലീസ് നീണ്ടുപോയി. മാസങ്ങളോളം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെ ജൂലൈ 24 റിലീസെന്ന വാർത്തകളും പുറത്തുവന്നിരുന്നു. വിദേശ വിതരണക്കാരുടെ ഭാഗത്തുനിന്നും സമാന സൂചനകൾ വന്നതോടെ ആ തീയതി ഏറെ ചർച്ചയായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ജൂലൈ 23 റിലീസ് തീയതി നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

തമിഴക രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് പ്രഖ്യാപിച്ച വിജയ്, തന്റെ സിനിമാ കരിയറിന് 'ജനനായകൻ' ശേഷം ഇടവേളയാകുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ 'ജനനായകൻ' രാജ്യത്തുടനീളമുള്ള ആരാധകരുടെ വലിയ പ്രതീക്ഷയാണ് ഏറ്റുവാങ്ങുന്നത്. രാഷ്ട്രീയവും മാസ് ആക്ഷനും വികാരനിമിഷങ്ങളും കോർത്തിണക്കിയ കഥയുമായാണ് ചിത്രം എത്തുന്നതെന്നാണ് സൂചന. വിജയ്‌ക്കൊപ്പം വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ലീസ് പ്രഖ്യാപനവും പുതിയ പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ #JanaNayagan ഹാഷ്‌ടാഗ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. വിജയ്‌യുടെ സിനിമാജീവിതത്തിന് ഗംഭീര സമാപനമാകുന്ന ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റിലീസ് ദിനത്തിൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളിലൊന്ന് 'ജനനായകൻ' സ്വന്തമാക്കുമോയെന്ന ആകാംക്ഷയും ഇതിനോടകം ഉയർന്നുകഴിഞ്ഞു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10