Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇന്ത്യൻ ടീമിന് കോച്ചിങ് പ്രതിസന്ധിയോ? അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദൊഷാട്ടെ രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഇന്ത്യൻ ടീമിന് കോച്ചിങ് പ്രതിസന്ധിയോ? അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദൊഷാട്ടെ രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

മുംബൈ: ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശം കെടുംമുമ്പേ തന്നെ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പര തോൽവികൾ ഇന്ത്യൻ ടീമിനെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. ട്വന്റി20 ക്യാപ്റ്റനായി ശ്രേയസ് അയ്യർ ചുമതലയേറ്റതിന് ശേഷം നടന്ന ആദ്യ രണ്ട് പരമ്പരകളിലും ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ചെങ്കിലും ശേഷിക്കുന്ന മത്സരങ്ങളിലും വിജയം അനിവാര്യമായ സാഹചര്യമാണ്.

ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസംഘത്തെ സംബന്ധിച്ചും ആശങ്കയുണർത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടീമിന്റെ അസിസ്റ്റന്റ് കോച്ചായ റയാൻ ടെൻ ദൊഷാട്ടെ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് യാഥാർഥ്യമായാൽ ഇന്ത്യൻ ടീമിന് പരിശീലകസംഘത്തിൽ പുതിയ പ്രതിസന്ധി നേരിടേണ്ടി വരും.

കരാർ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നെതർലൻഡ്സ് മുൻ താരമായ ടെൻ ദൊഷാട്ടെയെ ഒഴിവാക്കുകയോ രാജി അംഗീകരിക്കുകയോ ചെയ്യണമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റ് നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതാണ് ടെൻ ദൊഷാട്ടെയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ചുമതലയേൽക്കുമ്പോൾ ഫീൽഡിങ് കോച്ചിന്റെ ചുമതലയും ടെൻ ദൊഷാട്ടെയ്ക്ക് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മുൻ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലത്ത് ഫീൽഡിങ് കോച്ചായി നിയമിതനായ ടി. ദിലീപ്, ഗൗതം ഗംഭീർ മുഖ്യപരിശീലകനായ ശേഷവും അതേ സ്ഥാനത്ത് തുടരുകയായിരുന്നു.

ടീമിനൊപ്പമുള്ള രണ്ട് വർഷത്തെ സേവനത്തിനിടയിലും തനിക്ക് നൽകിയ വാഗ്ദാനം നടപ്പായില്ലെന്ന അതൃപ്തി ടെൻ ദൊഷാട്ടെ മാനേജ്മെന്റിനെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ആദ്യം ദിലീപിനെ മാറ്റാനുള്ള ആലോചന ഉണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ തന്നെ ഫീൽഡിങ് കോച്ചായി തുടരാൻ തീരുമാനിച്ചതാണ് ടെൻ ദൊഷാട്ടെയുടെ രാജി പരിഗണനയ്ക്ക് പ്രധാന കാരണമായതെന്നും സൂചനകളുണ്ട്.അതേസമയം, ഈ വിഷയത്തിൽ ബിസിസിഐയോ ഇന്ത്യൻ ടീം മാനേജ്മെന്റോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

    


Related articles

See all
Popular News

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീ...

Popular News

പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു! 400 മീറ്റർ ഹർഡിൽസിൽ ചരിത്രനേട്ടവുമായി...

Popular News

റെക്കോർഡിൽ കിങ് 'കോഹ്‌ലി' തന്നെ ; സ്വന്തം മണ്ണിൽ 7,000 ഏകദിന റൺസ് തികയ്ക്കുന്ന ആദ്യ താരമായ...

Popular News

ഏഷ്യൻ ഗെയിംസ്: ആന്സി സോജന് വീണ്ടും വെള്ളി; വനിതകളുടെ 200 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം

Save your stories

Sign in