Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോരങ്ങളിൽ രാത്രിയാത്ര നിരോധിച്ചു; മൂന്നാറിൽ ഗതാഗത നിയന്ത്രണം, വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോരങ്ങളിൽ രാത്രിയാത്ര നിരോധിച്ചു; മൂന്നാറിൽ ഗതാഗത നിയന്ത്രണം, വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം
idukki

ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളില്‍ വൈകിട്ട് ഏഴു മണി മുതല്‍ രാവിലെ ആറു മണി വരെ രാത്രിയാത്ര പൂര്‍ണ്ണമായി നിരോധിച്ചു. കാലാവസ്ഥാ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും നിര്‍ദ്ദേശമുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മൂന്നാറില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച്, പോലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് നിലവില്‍ ടൗണിലേക്ക് കടന്നുപോകുന്നത്.   

ജില്ലയില്‍ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നതിനിടെ, അടിമാലി പഴമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അപകടഭീഷണിയിലുള്ള അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ അടിമാലി മേഖലയില്‍ മഴയുടെ ശക്തിക്ക് നേരിയ ശമനമുണ്ടെങ്കിലും നേര്യമംഗലം - വാളറ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.അതേസമയം, സംസ്ഥാനത്തുടനീളം മഴ കനക്കുന്ന സാഹചര്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി എന്നീ ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Related articles

See all
Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in