എനിക്ക് നഷ്ടമായത് എന്‍റെ ഉപദേഷ്ടാവിനെയും വഴികാട്ടിയെയും; മന്‍മോഹന്‍ സിങിന്‍റെ വിയോഗത്തില്‍ വിതുമ്പി രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 27, 2024
1 min read
•
Updated: June 01, 2026
ഡല്‍ഹി: തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ രാഹുൽ സമൂഹ മാധ്യമത്തിൽ തന്‍റെ അനുശോചനം രേഖപ്പെടുത്തി. 'അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കു'മെന്നും രാഹുല്‍ കുറിച്ചു.
ഇന്നലെ രാത്രി കുഴഞ്ഞു വീണതിനെ തുടർന്ന് ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് അന്തരിച്ചത്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം ഇന്ത്യക്ക് തീരാ നഷ്ടമാണ്. ഇനിയൊരു ഓർമ്മയായി മാറാന്‍ പോകുന്ന മന്‍മോഹന്‍ സിംങിന്‍റെ വിയോഗത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കള്‍ അനുശോചിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10