Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന് കാക്കനാടില്‍; പ്രവേശനം സൗജന്യം

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന് കാക്കനാടില്‍; പ്രവേശനം സൗജന്യം

കൊച്ചി: ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫിലിം 'ഐ ആം ഗെയിം' എന്ന ഫാന്റസി ത്രില്ലറിന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന് വൈകുന്നേരം 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കും. ചടങ്ങിലേക്ക് പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമാണ്.

സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗായകരായ വേടൻ, അർമാൻ മാലിക് എന്നിവർ പങ്കെടുക്കുന്ന സംഗീത വിരുന്നും ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 'ആർ.ഡി.എക്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 3-ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.

ദുൽഖർ സൽമാന്റെ 40-ാമത് ചിത്രമായ 'ഐ ആം ഗെയിം' വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ ജേക്സ് ബിജോയ് ഈണം നൽകിയ "മഴവില്ലായേ" എന്ന ഗാനവും ട്രെയിലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്.


Related articles

See all
Popular News

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും ഡ്രീം ബി...

Popular News

‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് പേളി, പിതാവിനെക്കുറിച്ചെന്ന് സിബി മലയിലിന്റെ മകൻ; പേളി മാണി...

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in