Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും ഡ്രീം ബിഗ് ഫിലിംസും

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും ഡ്രീം ബിഗ് ഫിലിംസും

കൊച്ചി: ബംഗാളി സിനിമാ മേഖലയിലെ ശ്രദ്ധേയമായ നിർമ്മാണ സ്ഥാപനമായ 'നന്തി മൂവീസ്' ദക്ഷിണേന്ത്യൻ സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നു. പ്രദീപ് കുമാർ നന്തിയുടെ ഉടമസ്ഥതയിലുള്ള നന്തി മൂവീസിന്റെ ആദ്യ മലയാള ചിത്രം എ2വി നെറ്റ്‌വർക്ക്സ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവരുമായി ചേർന്നാണ് ഒരുങ്ങുന്നത്.

നവാഗതനായ സൂരജ് സോമചന്ദ്രനാണ് ഈ ഹൊറർ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് കുമാർ നന്തി, നിതിൻ കുമാർ, അലോക് കുമാർ, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗാർമെന്റ് നിർമ്മാണ രംഗത്തെ വിജയകരമായ സംരംഭകത്വത്തിന് ശേഷമാണ് പ്രദീപ് കുമാർ നന്തി സിനിമാ നിർമ്മാണത്തിലേക്ക് എത്തിയത്. മലയാളത്തിലെ മുൻനിര നിർമ്മാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ഡ്രീം ബിഗ് ഫിലിംസിന്റെ പങ്കാളിത്തവും ചിത്രത്തിനുണ്ട്.

'ഭാഗ്യോലോക്കി’, ‘റന്ന ബാത്തി’, ‘മാഡം സെൻഗുപ്ത’, ‘ബിബി പായ്റ’, ‘ഫെരാ’, ‘കേ ബോലെ ബിപ്ലോബി, കേ ബോലെ ഡാക്കത്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബംഗാളി സിനിമയിൽ സാന്നിധ്യമറിയിച്ച ശേഷമാണ് നന്തി മൂവീസ് മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ താരനിര, കഥ, മറ്റ് അണിയറ പ്രവർത്തകർ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം പുറത്തുവിടും.


Related articles

See all
Popular News

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന് കാക്കന...

Popular News

‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് പേളി, പിതാവിനെക്കുറിച്ചെന്ന് സിബി മലയിലിന്റെ മകൻ; പേളി മാണി...

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in