Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് മഴ കുറയുന്നു; പ്രത്യേക മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്ത് മഴ കുറയുന്നു; പ്രത്യേക മഴ മുന്നറിയിപ്പുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കനത്ത മഴയ്ക്ക് ശമനം. വരുന്ന 5 ദിവസം കേരളത്തില്‍ നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവധ സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് (05-10-2023) രാത്രി കേരള തീരത്ത് 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്നാട് തീരത്തും രാത്രി 11.30 വരെ 0.5 മുതല്‍ 2.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in