തൃശ്ശൂര്‍: ഗുരുവായൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബിഎംഎസ് നേതാക്കൾ അറിയിച്ചു. റോഡിന്റെ അപകടനില പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ പോസിറ്റീവായതിനെ തുടർന്നാണ് സമരം താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഗുരുവായൂർ എംഎൽഎ, പോലീസ് ഉദ്യോഗസ്ഥർ, എൻഎച്ച് നിർമ്മാണ കമ്പനി പ്രതിനിധികൾ എന്നിവരുമായി ബിഎംഎസ് ഭാരവാഹികൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ റോഡിലെ വലിയ കുഴികൾ രണ്ടുദിവസത്തിനുള്ളിൽ താൽക്കാലികമായി അടയ്ക്കാമെന്ന് ശിവാലയ കമ്പനിയും, ഒരാഴ്ചയ്ക്കുള്ളിൽ റോഡ് നിർമ്മാണം പൂർണ്ണമായി ആരംഭിക്കാമെന്ന് പുതിയ കരാറുകാരനും ഉറപ്പുനൽകി. ഈ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് സമരം മാറ്റിവെക്കുന്നതെന്ന് ബിഎംഎസ് വ്യക്തമാക്കി.
നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസുകൾ മുടങ്ങില്ല