ബ്ലോക്ക്ബസ്റ്റർ ചിത്രം 'പൊന്മാൻ' എന്ന വിജയചിത്രത്തിന് ശേഷം ജി.ആർ. ഇന്ദുഗോപന്റെ രചനയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. സത്യം സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.
4 മുതൽ 7 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും 20 മുതൽ 65 വയസ്സ് വരെയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. അഭിനയിക്കാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ട് ചിത്രങ്ങളും സ്വയം പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോയും +91 9846461456 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 5 ആണ്. നിശ്ചിത തീയതിക്കകം അപേക്ഷകൾ അയക്കണമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ: പ്രതീഷ് ശേഖർ.
'പൊന്മാൻ' ടീം വീണ്ടും ഒന്നിക്കുന്നു; ജി.ആർ. ഇന്ദുഗോപൻ-ജ്യോതിഷ് ശങ്കർ ചിത്രത്തിലേക്ക് പുതുമുഖങ്ങൾക്ക് അവസരം