ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്‍റെ പിതാവ്; മന്‍മോഹന്‍ സിങ് അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
December 26, 2024
1 min read
•
Updated: June 01, 2026
ഡല്‍ഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മന്‍മോഹന്‍ സിംങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കെ മരണം സംഭവിക്കുകയായിരുന്നു.2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു.
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. അവിടെ നിന്നും ഇന്ത്യയെ ഉയർത്തിക്കൊണ്ടു വരുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്ന പ്രശസ്തിയും ഇദ്ദേഹത്തിന് അവകാശപ്പെടാം. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ, ഇന്ത്യ സാമ്പത്തിക രംഗത്ത് മാത്രമല്ല, പ്രതിരോധം, വിദേശനയം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ പുരോഗതി കണ്ടു. സമൂഹത്തിൽ നീതി, സമാധാനം, ധൈര്യം, സാദ്ധ്യത എന്നിവയുടെ പ്രതീകമായിരുന്ന അദ്ദേഹം, മുൻപ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഇന്ത്യയുടെ രാഷ്ട്രീയം, ഭരണം, വാണിജ്യം, വിദേശനയം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ നടപ്പിലാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10