Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുരാവസ്തു തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അനിത പുല്ലയിലിന്‍റെ മൊഴി എടുത്തു

പുരാവസ്തു തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അനിത പുല്ലയിലിന്‍റെ മൊഴി എടുത്തു
തിരുവനന്തപുരം : മോൻസണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട്അനിത പുല്ലയിലിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മോൻസണുമായി അനിതയ്ക്കുള്ള ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ്ചോദ്യം ചെയ്തത്. മോൻസണ്‍ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയിൽ പറഞ്ഞിരുന്നു. മോന്‍സന്‍റെ പല ഇടപാടുകളും അനിത അറിഞ്ഞുകൊണ്ടാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി.  മോൻസന്‍റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും ഡ്രൈവർ അജി മൊഴി നല്‍കിയിരുന്നു. 2019 മെയില്‍ അനിത പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസന്‍റെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിക്കുകയും ചെയ്തു. ഈ കാലയളവില്‍ മോന്‍സന്‍റെ തട്ടിപ്പ് സംബന്ധിച്ച് അനിതയോട് ചിലർ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തട്ടിപ്പ് മനസിലായിട്ടും അനിത സൗഹൃദം തുടർന്നു. മ്യൂസിയം സന്ദർശിക്കാനായി മുന്‍ ഡിജിപി ലോക്നാഥ് ബെഹറയെ ക്ഷണിച്ചത് അനിതയാണ്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്‍റെ പിറന്നാൾ ആഘോഷത്തിലും അനിത സജീവമായിരുന്നു. മോൻസന്‍റെ സുഹൃത്തായ ഐജി ലക്ഷ്മണുമായി അനിത നടത്തിയ ചാറ്റ് പുറത്ത് വന്നിരുന്നു. മോന്‍സണ്‍ അറസ്റ്റിലായി, കൂടുതല്‍ വിവരങ്ങള്‍ നേരിട്ട് പറയാം എന്ന് അനിത പറയുന്നുണ്ട്.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in