Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിജയരാഘവനെ തിരുത്തി സിപിഎം; വിവാദ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടി ആയി; ലീഗ് രാഷ്ട്രീയപാർട്ടി, നേതാക്കൾ കാണുന്നതിൽ തെറ്റില്ല

വിജയരാഘവനെ തിരുത്തി സിപിഎം; വിവാദ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടി ആയി;  ലീഗ് രാഷ്ട്രീയപാർട്ടി, നേതാക്കൾ കാണുന്നതിൽ തെറ്റില്ല
സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍റെ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടി ആയെന്നു സിപിഎം വിലയിരുത്തൽ. മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാട്ടിലേക്ക് കോണ്‍ഗ്രസ് നേതാക്കൾ പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള എ.വിജയരാഘവന്‍റെ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തളളി. വിവാദ പ്രസ്താവന നടത്തിയ വിജയരാഘവന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകി. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ വിജയരാഘവൻ നടത്തിയ വിവാദ പ്രസ്താവനയാണ്‌ സിപിഎമ്മിനെ വെട്ടിലാക്കിയത്. വിജയരാഘവന്‍റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നുമാണ് സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. വിവാദ പ്രസ്താവനയിൽ ഉത്തരംമുട്ടിയ സിപിഎം, ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം നല്‍കിയതായാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയും വിജയരാഘവന് താക്കീത് നല്‍കിയതായാണ് സൂചന. വിവാദ പ്രസ്താവന തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താൻ സിപിഎം തീരുമാനിച്ചത്.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in