തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പ്രശംസയുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി. ദിവാകരന്‍. വി.ഡി. സതീശന്‍ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കയ്യില്‍ സംസ്ഥാനം തികച്ചും ഭദ്രമാണെന്നും സി. ദിവാകരന്‍ പറഞ്ഞു. നൂറു ദിവസം കൊണ്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത് ഈ ഭരണകൂടം പാവപ്പെട്ടവര്‍ക്കൊപ്പമാണ് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിടുതലൈ ചിരുതൈഗള്‍ കക്ഷി അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്ത ചടങ്ങിലാണ് സി. ദിവാകരന്റെ പ്രശംസ. ചടങ്ങില്‍ അയ്യങ്കാളി പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശനും ശ്രീനാരായണ ഗുരു പുരസ്‌കാരം സി. ദിവാകരനും ഏറ്റുവാങ്ങി. സി. ദിവാകരന്റെ പ്രശംസയ്ക്ക് വികാരഭരിതമായാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സി. ദിവാകരന്‍ തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണെന്ന് വി.ഡി. സതീശനും പറഞ്ഞു.
വി.ഡി. സതീശന്റെ കയ്യില്‍ കേരളം ഭദ്രം, അദ്ദേഹം കേരളത്തിന്റെ സ്പന്ദനം': പ്രശംസയുമായി സി.പി.ഐ നേതാവ് സി.ദിവാകരൻ