Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വോട്ടെണ്ണല്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ; ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്ക്

വോട്ടെണ്ണല്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ; ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്ക്
  തിരുവനന്തപുരം :  നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്.  പരിശോധനാഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. ആള്‍ക്കൂട്ടം അനുവദിക്കില്ല. ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്കുണ്ട്. അതേസമയം  കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചയോടെ അന്തിമഫലം വ്യക്തമാകും. അഞ്ച് ലക്ഷത്തി എണ്‍പത്തിനാലായിരം പോസ്റ്റല്‍ വോട്ടുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഏട്ടുമണിക്ക് പോസ്റ്റല്‍വോട്ടാണ് എണ്ണിതുടങ്ങുക. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംങ് മെഷിനുകളും എണ്ണാനാരംഭിക്കും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്. 106 എണ്ണത്തില്‍ പോസ്റ്റല്‍ വോട്ടുകളാവും എണ്ണുക. 527 ഹാളുകള്‍ ഇവിഎമ്മുകള്‍ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങളാണ് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ കൊവിഡ് പരിശോധനടത്തി ഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്ലാദ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. ഫലമറിയാൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ ലഭിക്കും. കമ്മിഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം.

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Save your stories

Sign in