Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

FRENCH OPEN| ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോക്കോ ഗൗഫിന്; ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി

FRENCH OPEN|  ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോക്കോ ഗൗഫിന്; ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി
അമേരിക്കന്‍ ടെന്നീസ് താരം കോക്കോ ഗൗഫിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ 6-7(5), 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പടുത്തിയാണ് ഗൗഫ് തന്റെ കന്നി റോളണ്ട് ഗാരോസ് കിരീടവും രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവും നേടിയത്. ആദ്യസെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഗൗഫിന്റെ തിരിച്ചു വരവ്. രണ്ടാം സെറ്റില്‍ മനോഹരമായി തിരിച്ചടിച്ച ഗൗഫ് 6-2ന് ഗെയിം സ്വന്തമാക്കി. ഇതോടെ വിജയികളെ നിര്‍ണയിക്കാന്‍ മൂന്നാം സെറ്റ് വേണ്ടി വന്നു. 6-4ന് ഈ സെറ്റും മത്സരവും കോക്കോ ഗൗഫ് സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ, 2015-ല്‍ സെറീന വില്യംസിന് ശേഷം പാരീസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ വനിതയും 2002-ല്‍ വില്യംസിന് ശേഷം യുഎസില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി 21 കാരിയായ ഗൗഫ് മാറി.

Related articles

See all
Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

'റെക്കോഡുകൾ മറികടക്കാനുള്ളതാണ്': 42 വർഷത്തെ റെക്കോഡ് തകർത്ത വിത്യ രാംരാജിനെ പ്രശംസിച്ച് പി...

Popular News

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീ...

Popular News

പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു! 400 മീറ്റർ ഹർഡിൽസിൽ ചരിത്രനേട്ടവുമായി...

Save your stories

Sign in