Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആസൂത്രണ ബോർഡ് പ്രഥമ യോഗം ഇന്ന്

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആസൂത്രണ ബോർഡ് പ്രഥമ യോഗം ഇന്ന്

പനഃസംഘടിപ്പിച്ച സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രഥമ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11:30-ന് പട്ടത്തെ ആസ്ഥാന കാര്യാലയത്തിലാണ് യോഗം നടക്കുക. 2026 ജൂലൈയിൽ പുനഃസംഘടിപ്പിക്കപ്പെട്ട ബോർഡിന്റെ പൂർണ്ണ തോതിലുള്ള ആദ്യ യോഗമാണിത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തിയതോടെ ആസൂത്രണ ബോർഡിൽ വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, അംഗങ്ങളായ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായം), സണ്ണി ജോസഫ് (വൈദ്യുതി), മോൻസ് ജോസഫ് (ജലവിഭവം), ഷിബു ബേബി ജോൺ (വനം), സി.പി. ജോൺ (ഗതാഗതം) തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

പുതുയുഗ കേരളം സൃഷ്ടിക്കുന്നതിനായുള്ള 15-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപന രേഖയും, പദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല യോഗങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. കൂടാതെ, യുവജനങ്ങളുടെ അറിവും കഴിവും സംരംഭകത്വശേഷിയും പ്രയോജനപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ വകുപ്പുകളെ സംയോജിപ്പിക്കുന്ന കാര്യങ്ങളും യോഗം വിശദമായി വിലയിരുത്തും.

Related articles

See all
Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

ലഹരിക്കടത്ത് സ്വത്ത് കണ്ടുകെട്ടും; ഓപ്പറേഷൻ തൂഫാനിൽ കടുത്ത നടപടിയെന്ന് ഐ.ജി. പുട്ട വിമലാദി...

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in