അറ്റകുറ്റപ്പണികൾക്കായി എട്ടുദിവസം അടച്ചിട്ട ആലുവയിലെ മാർത്താണ്ഡവർമ്മ പഴയപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ മാസം 28-ന് അടച്ച പാലത്തിൽ ഇന്ന് രാവിലെ ആറു മണി മുതലാണ് ഗതാഗതം പുനരാരംഭിച്ചത്. പാലം തുറന്നതോടെ പ്രദേശത്തെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമായി.
പാലത്തിലെ അഞ്ച് എക്‌സ്പാൻഷൻ ജോയിന്റുകളിലെയും കമ്പികൾ പുനഃസ്ഥാപിച്ച് കോൺക്രീറ്റ് ജോലികൾ വിജയകരമായി പൂർത്തിയാക്കി. അറ്റകുറ്റപ്പണികൾക്കായി പത്തു ദിവസം പാലം അടച്ചിടുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നതെങ്കിലും എട്ടു ദിവസത്തിനുള്ളിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിച്ചു.
പാലം അടച്ചിട്ടതിനെ തുടർന്ന് duty-ക്ക് നിയോഗിച്ചിരുന്ന എ.ആർ. ക്യാമ്പിൽ നിന്നുള്ള എഴുപതിലേറെ പോലീസ് ഉദ്യോഗസ്ഥരെ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. മുൻ ദിവസങ്ങളിൽ പാലം അടച്ചതോടെ ആലുവ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. യാത്രാതടസ്സം കാരണം ആളുകൾ ആലുവ നഗരം വഴിയുള്ള യാത്ര ഒഴിവാക്കിയതോടെ നഗരം പല സമയങ്ങളിലും വിജനമായ അവസ്ഥയിലായിരുന്നു.
ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട് പൂർത്തിയാക്കി