Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.എം.ആർ.എൽ - എക്സാലോജിക് കേസ്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇ.ഡി നോട്ടീസ്; ആദ്യഘട്ട കുറ്റപത്രം ഉടൻ

സി.എം.ആർ.എൽ - എക്സാലോജിക് കേസ്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇ.ഡി നോട്ടീസ്; ആദ്യഘട്ട കുറ്റപത്രം ഉടൻ

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ നടപടികൾ വീണ്ടും ശക്തമാക്കാൻ ഇ.ഡി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി. ഈ മാസം അവസാനത്തോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം.

കേസിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത് വിജിലൻസ് അന്വേഷണ നടപടികൾക്ക് മാത്രമാണെന്ന് ഇ.ഡി വ്യക്തമാക്കുന്നു. സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ ആദ്യഘട്ട ചോദ്യം ചെയ്യലിനായാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കേസിലെ ആദ്യഘട്ട കുറ്റപത്രം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കുമെന്നും ഇ.ഡി അറിയിച്ചു.

അതേസമയം, ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാൻ കഴിയില്ലെന്ന് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് ഇ.ഡിയെ അറിയിച്ചു. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്നാണ് വാരിസ് നൽകിയിരിക്കുന്ന മറുപടിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിലെ കേസിന്റെ സ്റ്റേ ഉത്തരവും ഇദ്ദേഹം മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാരിസിന് പുറമെ ഷൈജലും നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അടിയന്തര യാത്രയുള്ളതിനാൽ തനിക്കും കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈജലും ഇ.ഡിക്ക് മറുപടി നൽകി.

Related articles

See all
Popular News

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; ഗ്രൂപ്പ് അപകട ഇൻഷുറൻസ് 15 ലക്ഷം രൂപയാക്കി ഉയർത്തി സർക്ക...

Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

മാളിക്കടവ് ഗവ. ഐ.ടി.ഐയിൽ സംഘർഷം; കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെ എസ്....

Popular News

സഹകരണ വേദിയിലെ കയ്യേറ്റവും പി.എം. ശ്രീയിലെ കുറ്റസമ്മതവും; സി.പി.എം ജനങ്ങളോട് മറുപടി പറയണമെ...

Save your stories

Sign in