Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാന സി.ബി.എസ്.ഇ സഹോദയ കലോത്സവം 2026: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സി.ബി.എസ്.ഇ സഹോദയ കലോത്സവം 2026 മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സി.ബി.എസ്.ഇ സഹോദയ കലോത്സവം 2026: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സി ബി എസ് ഇ സഹോദയ കലോത്സവം-2026 ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു. എല്ലാ കലോത്സവങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഉത്സവങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള വേദികളാണ്. പഠനത്തിന്റെ രസച്ചരട് ഇടയ്ക്കിടയ്ക്ക് മുറിഞ്ഞുപോകുമ്പോള്‍ അത് കൂട്ടിക്കെട്ടുന്നത് കലോത്സവങ്ങളാണ്. സംസ്ഥാനത്തെ മുഴുവന്‍ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് അവരുടെ പരിപാടികള്‍ അവതരിപ്പിക്കാനുള്ള വലിയൊരു വേദിയായി സഹോദയയുടെ ഈ കലോത്സവം മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കലോത്സവ വേദികളില്‍ എത്തുമ്പോള്‍ അതിന്റെ കൂട്ടായ്മയും രസകരമായ അനുഭവങ്ങളും നിറഞ്ഞ ഗൃഹാതുരത്വ ഓര്‍മ്മകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നവര്‍ക്ക് മാത്രമല്ല, കാണികളായി എത്തുന്നവര്‍ക്കും പങ്കുചേരുന്നവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കലോത്സവങ്ങള്‍ ആഹ്ലാദകരമായ അനുഭവമാണ് നല്‍കുന്നത്.

മാള ഹോളി ഗ്രേസ് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസ് പ്രസിഡന്റ് ഡോ. ജോജി പോള്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന്‍ എം.പി, എം.എല്‍.എമാരായ രമേഷ് പിഷാരടി, അഡ്വ. തോമസ് ഉണ്ണിയാടന്‍, അഡ്വ. കെ. രാജന്‍, അഡ്വ. ടി.ജെ. സനീഷ് കുമാര്‍ ജോസഫ്, പ്രൊഫ. സി. രവീന്ദ്രനാഥ്, കോണ്‍ഫെഡറേഷന്‍ ട്രഷറര്‍ ഫാ. ജോര്‍ജ് പുഞ്ചയില്‍ സി.എം.ഐ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ദീപ ചന്ദ്രന്‍ സ്വാഗതവും ഹോളി ഗ്രേസ് അക്കാദമി ചെയര്‍മാന്‍ ബെന്നി ജോണ്‍ ഐനിക്കല്‍ ആമുഖ പ്രഭാഷണവും നടത്തി. ജനറല്‍ കണ്‍വീനറും ഹോളി ഗ്രേസ് അക്കാദമി പ്രിന്‍സിപ്പലുമായ ഡോ. പി.വി. ലിവിയ കലോത്സവ അവലോകനവും തൃശ്ശൂര്‍ സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് ബിനു കെ. രാജ് നന്ദിയും പറഞ്ഞു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Save your stories

Sign in