Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ; 30ന് എത്തിക്കുന്നത് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ; 30ന്  എത്തിക്കുന്നത് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

പുതുപ്പള്ളി: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ ജൂലൈ 30ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ ക്രിക്കറ്റ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് ഗെയ്‌ലിനെ എത്തിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു.

ജൂലൈ 30ന് രാവിലെ 10.30ന് ഹെലികോപ്റ്ററിൽ ഗ്രിഗോറിയൻ സ്കൂൾ മൈതാനിയിൽ എത്തുന്ന ക്രിസ് ഗെയ്ൽ ആദ്യം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കും. തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും.

ഇതിനുശേഷം വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലും ഗെയ്ൽ എത്തും. വെന്നിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന ചടങ്ങിൽ വെന്നിമല ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സെന്ററിന്റെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്യും. വിദ്യാർഥികൾക്ക് ക്രിസ് ഗെയ്‌ലുമായി സംവദിക്കാനുള്ള അവസരവും ഒരുക്കുന്നത് പരിഗണനയിലുണ്ട്. ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയ്ൽ ട്വന്റി20 ക്രിക്കറ്റിലെ നിരവധി ബാറ്റിങ് റെക്കോർഡുകളുടെ ഉടമയാണ്. വേഗമേറിയ സെഞ്ചറി, ഉയർന്ന വ്യക്തിഗത സ്കോർ, ആയിരത്തിലധികം സിക്സറുകൾ തുടങ്ങിയ നേട്ടങ്ങൾ ഗെയ്‌ലിന്റെ കരിയറിനെ വേറിട്ടുനിർത്തുന്നു.

ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായിരുന്ന ഗെയ്ൽ ഇന്ത്യൻ ക്രിക്കറ്റിനോടും ആരാധകരോടും പ്രത്യേക ബന്ധം പുലർത്തുന്ന താരമാണ്. കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമ കൂടിയാണ് അദ്ദേഹം. ടീമിന്റെ മത്സരം കാണുന്നതിനായി ജൂലൈ 29ന് ക്രിസ് ഗെയ്ൽ തിരുവനന്തപുരത്തെത്തും. തുടർന്ന് 30ന് പുതുപ്പള്ളിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഗെയ്‌ലിന്റെ സന്ദർശനം മണ്ഡലത്തിലെ ക്രിക്കറ്റ് പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Save your stories

Sign in