Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഡല്‍ഹിയില്‍ പി.ജി കെട്ടിടം തകര്‍ന്നു വീണു;വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹിയില്‍ പി.ജി കെട്ടിടം തകര്‍ന്നു വീണു;വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതന്‍ മേഖലയില്‍ ഞായറാഴ്ച ഉച്ചയോടെ ബഹുനില കെട്ടിടം തകര്‍ന്നു വീണു. പേയിംഗ് ഗസ്റ്റുകളായി കഴിഞ്ഞിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

ഉച്ചയ്ക്ക് 1.33-ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം ഡല്‍ഹി ഫയര്‍ സര്‍വീസിന് ലഭിക്കുന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടസ്ഥലത്തുനിന്ന് ഇതുവരെ രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ചില വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും, കൂടുതല്‍ പേര്‍ ഉള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആര്‍.കെ പുരം ബി.ജെ.പി എം.എല്‍.എ അനില്‍ കുമാര്‍ ശര്‍മ്മ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി എം.പി ഹര്‍ഷ് മല്‍ഹോത്ര ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. 

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in