Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുഴല്‍പ്പണ കവർച്ചയില്‍ അന്വേഷണം ബിജെപി നേതാക്കളിലേക്ക്; യുവമോർച്ച നേതാവിനെ അന്വേഷണ സംഘം ചോദ്യം ചെയതു

കുഴല്‍പ്പണ കവർച്ചയില്‍ അന്വേഷണം ബിജെപി നേതാക്കളിലേക്ക്; യുവമോർച്ച നേതാവിനെ അന്വേഷണ സംഘം ചോദ്യം ചെയതു
കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിന്റെ അന്വേഷണം ബി ജെ പി നേതാക്കളിലേക്ക്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ യുവമോർച്ച  സുനിൽ നായിക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അതിനിടെ പണം കൊടുത്തയച്ച ധർമ്മരാജൻ ആർ.എസ്.സ് അംഗമെന്ന് റൂറല്‍ എസ് പി ജി പൂങ്കുഴലി വ്യക്തമാക്കി. കൊടകരയിൽവെച്ച് വാഹനം തട്ടിയെടുത്ത് പണം കവർന്നതായി ധർമരാജന്‍റെ ഡ്രൈവറായ ഷംജീറാണ് പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട്ടെ അബ്കാരി വ്യവസായിയാണ് ധർമരാജൻ. ഇയാൾ ആർ എസ് എസ് അംഗമാണ്. ധർമരാജൻ നൽകിയ മൊഴി അനുസരിച്ചാണ് സുനിൽ നായിക്കിനെ ചോദ്യം ചെയ്തത്. പണം നൽകിയത് സുനിൽ നായിക്കാണെന്ന് ധർമരാജൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം ധർമരാജനുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂവെന്ന് സുനിൽ നായിക് പറയുന്നു. നൽകിയ പണത്തിന് രേഖകളു ണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. സംഭവത്തില്‍ ബി.ജെ.പി. ബന്ധം വ്യക്തമല്ലെന്നാണ് ഇപ്പോഴും പോലീസിന്‍റെ നിലപാട്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് റൂറൽ എസ് പി ജി പൂങ്കുഴലി വ്യക്തമാക്കി. അതിനിടെ കേസിൽ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ അലി എന്ന അലിസാജ്, സുജീഷ്, രഞ്ജിത്ത്, എന്നിവർക്ക് വേണ്ടിയും പുതിയതായി പ്രതിചേർത്ത അബ്ദുൾ റഷീദ്, എഡ്വിൻ എന്നിവർക്കുമായാണ് ലുക് ഔട്ട് നോട്ടീസ്.

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Save your stories

Sign in