യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഡ്രാമ ത്രില്ലർ ചിത്രം 'ബാൻഡ് ഓഫ് ബ്രദേഴ്‌സിന്റെ' (Band of Brothers) സ്റ്റൈലിഷ് ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ രീതിയിലുള്ള ആകാംഷയും ദുരൂഹതയും നിറയ്ക്കുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ചിത്രത്തിന്റെ സ്വഭാവമാണ് ടീസറിലൂടെ വ്യക്തമാകുന്നത്.
'ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവർക്കൊപ്പം വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. https://youtu.be/GpKpAnj5A-U എന്ന ലിങ്കിലൂടെ ചിത്രത്തിന്റെ ടീസർ കാണാവുന്നതാണ്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ദുരൂഹതകളും ആക്ഷനും നിറഞ്ഞ 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്' ടീസർ പുറത്തിറങ്ങി; നായകനായി റോഷൻ ബഷീർ