Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത്; വധശ്രമക്കേസില്‍ ഇതാദ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത്; വധശ്രമക്കേസില്‍ ഇതാദ്യം

കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ കള്ളപ്പണം തടയല്‍ നിയമപ്രകാരം ഇഡി കേസെടുത്തു. കേരള പൊലീസിന്റെ എഫ്‌ഐആറിലെ മുഴുവന്‍ പ്രതികളെയും ഇഡി പ്രതിചേര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ വധശ്രമക്കേസില്‍ ഇഡി പിഎംഎല്‍എ ചുമത്തുന്നത് ഇതാദ്യമായാണ്. 

ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക ക്രമക്കേടുകളോ കള്ളപ്പണ ഇടപാടുകളോ ഉണ്ടോ എന്നതിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്ന കേന്ദ്രങ്ങളില്‍ നിന്ന് ഇതിനായി പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ഇഡി പരിശോധിക്കും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പങ്കും അന്വേഷണ പരിധിയില്‍ വരും.

കഴിഞ്ഞ മെയ് 27-നാണ് പിണറായി വിജയന്റെ വസതിയിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 27 പേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പിഎംഎല്‍എ നിയമത്തിലെ ഷെഡ്യൂള്‍ഡ് ഒഫന്‍സിന്റെ പരിധിയില്‍ വരുന്നതിനാലാണ് ഇഡിയും നേരിട്ട് കേസെടുത്തത്. പൊലീസിന്റെ അന്വേഷണം സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിലേക്ക് നീളാത്തതില്‍ ഇഡി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in