പി ജയരാജനെ വെട്ടി സിപിഎം ; നിയമസഭയിലേക്ക് സീറ്റില്ല
Jaihind TV News Report
Jaihind TV Web Desk
March 05, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജനെ തഴഞ്ഞ് സിപിഎം. ജയരാജന് ഇക്കുറി സീറ്റില്ല. ഇ.പി ജയരാജന്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറി നിന്ന സാഹചര്യത്തില്‍ പി.ജയരാജന്‍ മത്സരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്രാവശ്യം മത്സരിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടായ തീരുമാനം. നേരത്തെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സാധ്യതാ പട്ടികയിലും ജയരാജന്‍റെ പേരുണ്ടായിരുന്നില്ല.
അതേസമയം, രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചു ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. നയം കര്‍ശനമായി നടപ്പാക്കും മുന്‍പ് വിജയസാധ്യത പരിശോധിക്കണമെന്നും ഉറച്ച സീറ്റുകളില്‍ പരീക്ഷണം നടത്തരുതെന്നും സിപിഎം സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു. സുധാകരനേയും തോമസ് ഐസകിനേയും വീണ്ടും മത്സരിപ്പിക്കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10