Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മത്സരത്തിനിടെ തലയ്ക്ക് ഗുരുതര പരിക്ക്; 18-കാരനായ അർജന്റീന ഫുട്ബോൾ താരം അബെൽ നൂനസ് മരണത്തിന് കീഴടങ്ങി

മത്സരത്തിനിടെ തലയ്ക്ക് ഗുരുതര പരിക്ക്; 18-കാരനായ അർജന്റീന ഫുട്ബോൾ താരം അബെൽ നൂനസ് മരണത്തിന് കീഴടങ്ങി

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ മത്സരത്തിനിടെ എതിർ താരത്തിന്റെ കിക്ക് കൊണ്ട് തലയ്ക്ക് ഗുരുതര പരിക്കേറ്റ അർജന്റീന യുവ ഫുട്ബോൾ താരം അബെൽ നൂനസ് (18) മരണത്തിന് കീഴടങ്ങി. എഫ്‌സി എസെയ്‌സയും ഡിപോർട്ടീവോ മുനിസും തമ്മിൽ നടന്ന അഞ്ചാം ഡിവിഷൻ മത്സരത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എഫ്‌സി എസെയ്‌സ താരം മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്ചയാണ് താരത്തിന്റെ മരണം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപകടത്തെത്തുടർന്ന് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു.

ഹോസെ സി പാസിലെ ക്ലബ് അത്‌ലറ്റിക്കോ ലാ സോണി സ്റ്റേഡിയത്തിൽ നടന്ന ജുവനൈൽസ് സി കോപ്പ ഡെ പ്ലാറ്റ മത്സരത്തിനിടെയായിരുന്നു അപകടം. മുനിസിന്റെ പ്രതിരോധ താരം പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നാലോ അഞ്ചോ മീറ്റർ മാത്രം അകലെ നിന്നിരുന്ന നൂനസിന്റെ തലയിൽ കിക്ക് കൊണ്ടത്. ഉടൻതന്നെ ബോധരഹിതനായി മൈതാനത്ത് കുഴഞ്ഞുവീണ താരത്തിന് പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി.

താരത്തിന്റെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പരിക്കുകൾ അതീവ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.

അബെൽ നൂനസിന്റെ വിയോഗവാർത്ത എഫ്‌സി എസെയ്‌സ ഹൃദയഭേദകമായ കുറിപ്പോടെയാണ് പുറത്തുവിട്ടത്. പത്താം നമ്പർ ജഴ്‌സി അണിഞ്ഞ താരത്തിന്റെ ചിത്രം പങ്കുവെച്ച ക്ലബ്, നികത്താനാവാത്ത ശൂന്യതയാണ് ഈ മരണം അവശേഷിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. ജീവിതം ഇനിയും ഏറെ ബാക്കിയുണ്ടായിരുന്ന ഒരു യുവാവിനെയാണ് നഷ്ടമായതെന്നും, ക്ലബിന്റെ ജഴ്‌സി അഭിമാനത്തോടെ അണിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്ന പ്രിയ സഹതാരത്തിന്റെ വേർപാടിൽ ഫുട്ബോൾ പോലും പിന്നണിയിലേക്ക് മാറുകയാണെന്നും, കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എല്ലാ പിന്തുണയും നൽകുമെന്നും ക്ലബ് അറിയിച്ചു.

മത്സരത്തിലെ എതിരാളികളായ ഡിപോർട്ടീവോ മുനിസും അബെലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തിയ ക്ലബ്, അബെലിന്റെ കുടുംബാംഗങ്ങൾക്കും എഫ്‌സി എസെയ്‌സയിലെ മുഴുവൻ അംഗങ്ങൾക്കും ഒപ്പമുണ്ടെന്നും ഈ വേളയിൽ വാക്കുകൾക്ക് അർത്ഥമില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം; ഉത്തരവ് കൈമാറി മ...

Popular News

'ചില അധ്യായങ്ങൾ അവസാനിക്കേണ്ടതുണ്ട്'; ധോണിയുടെ വിരമിക്കലിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പ...

Popular News

'ക്യാപ്റ്റൻ കൂളി'ന്റെ ആരാധകരായി പാക് താരങ്ങളും; ധോണിയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി മുൻ...

Popular News

മെസിയുടെ പത്താം നമ്പർ ജേഴ്സിയിൽ തിളങ്ങി നിക്കോ പാസ്; യുവതാരങ്ങളുടെ കരുത്തിൽ കോസ്റ്റാറിക്കയ...

Save your stories

Sign in