Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വില കുറച്ചും ഇ-ക്ലച്ച് കരുത്തുമായും പുതിയ ഹോണ്ട റിബൽ 500 ഇന്ത്യൻ വിപണിയിൽ; പ്രാരംഭ വില 4.5 ലക്ഷം രൂപ

വില കുറച്ചും ഇ-ക്ലച്ച് കരുത്തുമായും പുതിയ ഹോണ്ട റിബൽ 500 ഇന്ത്യൻ വിപണിയിൽ; പ്രാരംഭ വില 4.5 ലക്ഷം രൂപ

പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ ജനപ്രിയ ക്രൂയിസർ മോട്ടോർ സൈക്കിളായ റിബൽ 500-ന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.5 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില. ഇ-ക്ലച്ച് (E-Clutch) സാങ്കേതികവിദ്യയോടു കൂടിയ പതിപ്പിന് 4.9 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. മുൻപ് വിപണിയിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് പുതിയ പതിപ്പ് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.

471 സിസി, ലിക്വിഡ്-കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് പുതിയ റിബൽ 500-ന് കരുത്തുപകരുന്നത്. ഈ എൻജിൻ 8,500 ആർപിഎമ്മിൽ 46 എച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 43.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബൈക്കിന്റെ ആകർഷകമായ ഡിസൈൻ തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

താഴ്ന്ന ബോബർ (Bobber) ശൈലിയിലുള്ള രൂപകൽപ്പനയും, പുറത്തേക്ക് കാണാവുന്ന രീതിയിലുള്ള ഫ്രെയിമും സബ്-ഫ്രെയിമുമാണ് ബൈക്കിന് വേറിട്ട ലുക്ക് നൽകുന്നത്. 690 എംഎം മാത്രം സീറ്റ് ഉയരവും 191 കിലോഗ്രാം ഭാരവുമാണ് വാഹനത്തിനുള്ളത്. അതിനാൽ ഉയരം കുറഞ്ഞ റൈഡർമാർക്കും ഈ ബൈക്ക് വളരെ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും.

കരുത്തുറ്റ സ്റ്റീൽ ഫ്രെയിമിലാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. മികച്ച യാത്രാസുഖത്തിനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും നൽകിയിട്ടുണ്ട്. സുരക്ഷിതമായ ബ്രേക്കിങ്ങിനായി മുൻവശത്തും പിൻവശത്തും സിംഗിൾ ഡിസ്ക് ബ്രേക്കുകൾക്കൊപ്പം ഡ്യുവൽ ചാനൽ എബിഎസ് (ABS) സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

ഇന്ത്യൻ വാഹന വിപണിയിലേക്ക് സ്വതന്ത്ര അരങ്ങേറ്റവുമായി ജെഎസ്ഡബ്ല്യു; 'കോംബാറ്റ്' എസ്‌യുവി ഡി...

Popular News

ഡിഫൻഡറിനോട് സാമ്യമുള്ള രൂപം, 1,100 കിലോമീറ്റർ റേഞ്ച്; ഇന്ത്യൻ വിപണി പിടിക്കാൻ 'കോംബാറ്റ്'...

Popular News

80 കി.മീ റേഞ്ചും സ്മാർട്ട് ഫീച്ചറുകളുമായി പുതിയ വെസ്പ ഇവികൾ; ഇന്ത്യൻ വിപണിയിലേക്ക് എത്തുമോ...

Popular News

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ശുചിമുറിയിലെ കണ്ണാടിയിൽ സന്ദേശം; എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക്...

Save your stories

Sign in