Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"5000 വർഷം പഴക്കമുള്ള സംസ്കാരമാണ് സാറേ"; സോണിയ-രാജീവ് ഗാന്ധി പരാമർശത്തിലെ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി പാർവതി

"5000 വർഷം പഴക്കമുള്ള സംസ്കാരമാണ് സാറേ"; സോണിയ-രാജീവ് ഗാന്ധി പരാമർശത്തിലെ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി പാർവതി

സോണിയ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ സംഘപരിവാർ ഉയർത്തുന്ന അധിക്ഷേപ പരാമർശങ്ങളെ പരിഹസിച്ച് നടി പാർവതി തിരുവോത്ത്. സോണിയ ഗാന്ധി ഭർത്താവിന്റെ മടിയിൽ ഇരുന്നത് വലിയ സാംസ്കാരിക ആഘാതമുണ്ടാക്കിയെന്നും എന്നാൽ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി നടക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണോ എന്നുമാണ് പാർവതി ചോദ്യം ചെയ്തത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. സോണിയ ഗാന്ധി ഭർത്താവിന്റെ മടിയിൽ ഇരുന്നത് വലിയ സാംസ്കാരിക ആഘാതമുണ്ടാക്കിയെന്നും എന്നാൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി വിഹരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണോ എന്നും അവർ കുറിച്ചു. "ജസ്റ്റ് മനുസ്മൃതി തിങ്സ്, 5000 വർഷം പഴക്കമുള്ള സംസ്കാരമാണ് സാറേ..." എന്ന പരിഹാസത്തോടെയാണ് പാർവതി കുറിപ്പ് അവസാനിപ്പിച്ചത്.

രാജീവ് ഗാന്ധിയും സോണിയയും തമ്മിലുള്ള പ്രണയത്തിന്റെ ആഴത്തെക്കുറിച്ച് രാഹുൽ ഗാന്ധി പങ്കുവെച്ച വാക്കുകളെയാണ് സംഘപരിവാർ വിമർശിച്ചത്. കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കുമ്പോഴെല്ലാം അമ്മ അച്ഛന്റെ മടിയിൽ ഇരിക്കാറുണ്ടെന്ന രാഹുലിന്റെ പരാമർശം പൊതുവേദിയിലെ മാന്യതയും മര്യാദയും ലംഘിക്കുന്നതാണെന്ന് സംഘപരിവാർ ആരോപിച്ചു.

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു രാഹുൽ മാതാപിതാക്കളെക്കുറിച്ചുള്ള വ്യക്തിപരമായ ഓർമ്മകൾ പങ്കുവെച്ചത്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മാതാപിതാക്കൾ ഏറെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഊണുമേശയിൽ പപ്പയുണ്ടാകും... പപ്പയുടെ മടിയിൽ മമ്മിയും' എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

എല്ലാ കുടുംബങ്ങളിലും ഇങ്ങനെയാണെന്നാണ് താൻ കരുതിയിരുന്നതെന്നും, പിന്നീട് സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിച്ചപ്പോഴാണ് ഓരോ കുടുംബത്തിലും സ്ഥിതി വ്യത്യസ്തമാണെന്ന് മനസ്സിലായതെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. ഇതുകേട്ട് സോണിയ ഗാന്ധി ചെറിയ ചമ്മലോടെ വേദിയിലിരുന്ന് പുഞ്ചിരിക്കുകയും ചെയ്തു.

Related articles

See all
Popular News

‘ഇന്ത്യയെന്നാല്‍ ഇന്ദിര’, ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്ന ഉരുക്കുവനിതയ്ക്ക് ഇന്ന് 109-ാം ജന്...

Popular News

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെ വീണ്ടും വധഭീഷണി; 'ജൽസ' ആക്രമണ പദ്ധതി തകർത്തതിന് പിന്ന...

Popular News

'ഇപ്പോൾ പുള്ളിക്കാരന് എന്നെ കാണാതെ ഉറക്കം വരില്ല'; ധനുഷുമായുള്ള സൗഹൃദത്തെക്കുറിച്ച് മമ്മൂട...

Popular News

ബോക്സ് ഓഫീസ് തൂത്തുവാരി 'രാമായണ'; പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1264 കോടി

Save your stories

Sign in