Logo
Sun, Aug 30, 2026 • 08:28 AM
LIVE TV
Watch

No business videos available

No Middle East videos available

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്: ഉദ്ഘാടനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ നിര്‍വഹിക്കും; 51 പള്ളിയോടങ്ങള്‍ അണിനിരക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 30, 2026
1 min read
SHARE:
SAVE: Login to save

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്: ഉദ്ഘാടനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ നിര്‍വഹിക്കും; 51 പള്ളിയോടങ്ങള്‍ അണിനിരക്കും

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് സത്രം കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ജലമേള ഉദ്ഘാടനം ചെയ്യും. 33 വര്‍ഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കാനെത്തുന്നത്.ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്ന് രാവിലെ 9.30-ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നുള്ള ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ സത്ര പവലിയനിലേക്ക് കൊണ്ടുവരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിസാമുദ്ദീന്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 1.30-ന് ആരംഭിക്കുന്ന വര്‍ണ്ണാഭമായ ജലഘോഷയാത്രയില്‍ തിരുവോണത്തോണിയെ മുന്‍നിര്‍ത്തി എ, ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങള്‍ അണിനിരക്കും. വഞ്ചിപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അണിനിരക്കുന്ന പള്ളിയോടങ്ങള്‍ക്ക് പുറമേ കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചലദൃശ്യങ്ങളും ഹെലികോപ്റ്റര്‍ പ്രകടനവും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും.

ഘോഷയാത്രയ്ക്ക് ശേഷം വൈകിട്ട് മൂന്ന് മണിയോടെ വള്ളംകളി മത്സരം ആരംഭിക്കും. എ ബാച്ചില്‍ 35-ഉം ബി ബാച്ചില്‍ 16-ഉം പള്ളിയോടങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഡിജിറ്റല്‍ സംവിധാനം വഴി സമയം കണക്കാക്കി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്ന നാല് പള്ളിയോടങ്ങളെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കുന്നത്. കൂലിത്തുഴച്ചിലുകാരെ ഉള്‍പ്പെടുത്തുന്ന പള്ളിയോടങ്ങളെ മത്സരത്തില്‍ നിന്ന് ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. എ, ബി ബാച്ചുകളില്‍ വിജയിക്കുന്നവര്‍ക്ക് മന്നം ട്രോഫിയും, മികച്ച രീതിയില്‍ പാടി തുഴയുന്നവര്‍ക്ക് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും.

പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ നാലിന് ക്ഷേത്രമുറ്റത്ത് നടക്കുമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്യുന്നത്. സെപ്റ്റംബര്‍ 16 വരെ നീളുന്ന വള്ളസദ്യകള്‍ക്കായി ഇതുവരെ 565 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ചെങ്ങന്നൂര്‍-ആറന്മുള-കോഴഞ്ചേരി റോഡില്‍ കര്‍ശന സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ക്യൂബ സംഘവും അഗ്‌നിരക്ഷാ സേനയും ഉള്‍പ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും പമ്പയാറ്റില്‍ ഒരുക്കിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10