Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിജെപി വിട്ട് ദേവൻ ടിവികെയിലേക്ക്? വിജയുമായി ഉടൻ കൂടിക്കാഴ്ച; കേരള അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയെന്ന് സൂചന

ബിജെപി വിട്ട് ദേവൻ ടിവികെയിലേക്ക്? വിജയുമായി ഉടൻ കൂടിക്കാഴ്ച; കേരള അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയെന്ന് സൂചന

തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ തമിഴ് സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) ചേർന്നേക്കുമെന്ന് സൂചന. വിജയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ അറിയിച്ചു. ടിവികെയുടെ കേരള സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേവനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിജയ് കേരളത്തിലെത്തുമെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നിർണായക രാഷ്ട്രീയ നീക്കങ്ങളുണ്ടാകുമെന്നും ദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇതോടെ ദേവന്റെ ടിവികെ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് ദേവൻ ബിജെപി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയെന്നും എന്നാൽ അത് പാർട്ടിയിൽ നിന്ന് മുന്നോട്ടുകൊണ്ടുപോകാൻ തനിക്ക് സാധിക്കുന്നില്ലെന്നും ദേവൻ പറഞ്ഞു. ഇതോടെയാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ കേരളത്തിലും പ്രവർത്തനം ശക്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ദേവന്റെ പുതിയ രാഷ്ട്രീയ നീക്കം. വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ടിവികെയുമായുള്ള ദേവന്റെ രാഷ്ട്രീയ ബന്ധത്തിന്റെ കാര്യത്തിൽ വ്യക്തത വരിക.




Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in