പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ധമാന്‍ ഇനി യാത്രാവിമാനം പറത്തും; ഇനി 'ഫ്‌ലൈ91'ന്റെ പൈലറ്റ്
ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ട് ചരിത്രം കുറിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇനി യാത്രാവിമാനങ്ങളുടെ പൈലറ്റായി സേവനമനുഷ്ഠിക്കും. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഫ്‌ലൈ91' എന്ന പ്രാദേശിക വിമാനക്കമ്പനിയിലാണ് അഭിനന്ദന്‍ വര്‍ധമാന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്. കമ്പനിയുടെ എടിആര്‍ 72-600 (ATR 72-600) ടര്‍ബോപ്രോപ്പ് യാത്രാവിമാനങ്ങളാകും അദ്ദേഹം ഇനി പറത്തുക. ഈ വര്‍ഷം മാര്‍ച്ച് 31-നാണ് അദ്ദേഹം വ്യോമസേനയില്‍ നിന്ന് സ്വയം വിരമിച്ചത്.
2019 ഫെബ്രുവരി 14-ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടില്‍ മിന്നലാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം ഇന്ത്യന്‍ വ്യോമപാതി ലംഘിക്കാന്‍ ശ്രമിച്ച പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന്‍ പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മിഗ് 21 വിമാനം തകര്‍ന്ന് പാക് അധീന കാശ്മീരില്‍ പതിക്കുകയും അദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്തു.
ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2019 മാര്‍ച്ച് ഒന്നിന് അദ്ദേഹത്തെ പാകിസ്ഥാന്‍ മോചിപ്പിച്ചു. രാജ്യം അദ്ദേഹത്തിന് വീരചക്ര പുരസ്‌കാരം നല്‍കി ആദരിക്കുകയും 2021-ല്‍ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.