Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്

തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 68.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  ആകെ 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ കൂടുതല്‍ സ്ത്രീകളാണ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. കഴിഞ്ഞ തവണ 70.39 ശതമാനമായിരുന്നു തൃക്കാക്കരയിലെ പോളിംഗ് ശതമാനം. രാവിലെ മുതല്‍ കനത്ത പോളിംഗാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് അല്‍പം മന്ദഗതിയിലായി. രാവിലെ 10 വരെ 23.79 ശതമാനമായ പോളിംഗ് 11 മണി ആയപ്പോൾ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിംഗ് ബൂത്തുകളില്‍ 39.31% പോളിംഗ് രേഖപ്പെടുത്തി. ആറാം മണിക്കൂറിൽ പോളിംഗ് 45% പിന്നിട്ടു. ഉച്ചയ്ക്ക് ശേഷം പോളിംഗ് അല്‍പം മന്ദഗതിയിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 70.39 ശതമാനമായിരുന്നു പോളിംഗ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 76.05 ശതമാനമായിരുന്നു പോളിംഗ്. 2016 ൽ 74.71 ശതമാനവും  2014 ൽ 71.22 ശതമാനമായിരുന്നു പോളിംഗ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിലും 73.76 ശതമാനവും 2009 ല്‍ 70 ശതമാനവുമായിരുന്നു തൃക്കാക്കരയിലെ പോളിംഗ് നിരക്ക്.

Related articles

See all
Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് ഇനി സാനിറ്ററി നാപ്കിനുകൾ എളുപ്പത്തിൽ ലഭിക്കും; സര്‍ക്കാരിന്റെ...

Popular News

എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാര...

Save your stories

Sign in