NIGERIA| നൈജീരിയയില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി: ആംനസ്റ്റി ഇന്റര്‍നാഷണല്‍
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read
•
Updated: June 04, 2026
നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവില്‍ നടന്ന ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ബെനുവിലെ യെലെവാട്ടെ ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി തൂടങ്ങിയ ആക്രമണം ശനിയാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നതായാണ് വിവരം.
ആക്രമണത്തെ തുടര്‍ന്ന് നിരവധി ആളുകളെ കാണാതായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും നിരവധി കൂടുംബങ്ങളെ കിടപ്പുമുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട് കത്തിച്ചതായും ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ നൈജീരിയ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഇരകളില്‍ ഭൂരിഭാഗവും കര്‍ഷകരായതിനാല്‍ ഈ ആക്രമണം വന്‍തോതിലുള്ള കുടിയിറക്കത്തിന് കാരണമാവുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും ആംനസ്റ്റി പോസ്റ്റില്‍ പറയുന്നു.
നൈജീരിയയിലെ മിഡില്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന ബെന്യൂ, മുസ്ലീം ഭൂരിപക്ഷ വടക്കന്‍ പ്രദേശവും ക്രിസ്ത്യാനികള്‍ കൂടുതലുള്ള തെക്കും തമ്മില്‍ സന്ധിക്കുന്ന സ്ഥലമാണ്.ഭൂവിനിയോഗത്തെച്ചൊല്ലി പ്രദേശത്ത് നിരന്തരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്, കന്നുകാലികള്‍ക്ക് മേച്ചില്‍സ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് ഭൂമി ആവശ്യമുള്ള കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇവിടെ നിലനില്‍ക്കുകയാണ്. വംശീയവും മതപരവുമായ സംഘര്‍ഷങ്ങളാല്‍ ഈ തര്‍ക്കങ്ങള്‍ പലപ്പോഴും വഷളാകുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യെലെവാട്ടയില്‍ ആക്രമണം നടന്നതായി ബെനുവയിലെ പൊലീസ് വക്താവ് ഉദേമെ എഡെറ്റ് സ്ഥിരീകരിച്ചു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10