Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്നേഹ സംഗമ വേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്

സ്നേഹ സംഗമ വേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്
കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുൽ ഗാന്ധി ഒരുക്കിയ ആദ്യ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. മുൻ രാഷ്ട്രപതിമാരും വിവിധ കക്ഷിനേതാക്കളും വിദേശരാജ്യ പ്രതിനിധികളും ഇഫ്താറിൽ പങ്കെടുത്തു. മുൻ രാഷ്ട്രപതിമാരായ പ്രണബ്കുമാർ മുഖർജി, പ്രതിഭാ പാട്ടീൽ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഒരുക്കിയ ഇഫ്താർ വിരുന്ന്. കോൺഗ്രസ് നേതാക്കളായ രൺദീപ്‌സിങ്ങ് സുർജേവാല,ആനന്ദ്ശർമ, ഗുലാംനബി ആസാദ്, നടി നഫീസാ അലി തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ നിന്ന് എംപിമാരായ ശശിതരൂർ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരും എത്തിയിരുന്നു. വിവിധ കക്ഷി നേതാക്കളായ പ്രഫുൽ പട്ടേൽ, ശരത് യാദവ്, സീതാറാം യെച്ചൂരി, സതീഷ് മിത്ര, രാംഗോപാൽ യാദവ്, കനിമൊഴി, ഒമർ അബ്ദുള്ള, ഡി.രാജ, ദിനേഷ് തുടങ്ങിയവരും, റഷ്യൻ അംബാസിഡർ നിക്കോളായ് ആർ കുഡഷേവ് ഉൾപ്പെടെയുള്ള വിദേശരാജ്യ പ്രതിനിധികളും രാഹുലിന്‍റെ ക്ഷണം സ്വീകരിച്ചെത്തി. പരിചിതമായ മുഖങ്ങളും, നല്ല സംഭാഷണങ്ങളും ചേരുമ്പോൾ അവിസ്മരണീയമായ ഇഫ്താർ ഒരുങ്ങുന്നുവെന്നും, മുൻരാഷ്ട്രപതിമാരും ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം അഭിമാനകരമാണെന്ന് രാഹുൽ പിന്നീട് ട്വിറ്ററിൽ കുറിച്ചു. ചികിത്സാർത്ഥം വിദേശത്തായതിനാൽ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഈഫ്താറിൽ പങ്കെടുത്തില്ല.

Related articles

See all
Popular News

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി ഡൽഹി പോലീസ്; മൂന്ന് പുതിയ വേദി...

Popular News

ഡൽഹിയെ ജയിലാക്കി മാറ്റി; ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്തുന്നുവെന്ന് ര...

Popular News

'മാര്‍ച്ച് ഫോര്‍ ഡെമോക്രസി'; ഡല്‍ഹിയില്‍ കനത്ത സുരക്ഷ, ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

Popular News

ഇന്ത്യ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്കില്ല; ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Save your stories

Sign in