Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Tech

ഷവോമിയുടെ പുതിയ മോഡല്‍ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ പുതിയ മോഡല്‍ റെഡ്മി നോട്ട് 7  ഇന്ത്യന്‍ വിപണിയില്‍
സ്മാര്‍ട്ട് ഫോണ്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷവോമിയുടെ പുതിയ മോഡല്‍ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ പുറത്തിറങ്ങി. കഴിഞ്ഞ മാസം ചൈനീസ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ച മോഡല്‍ മികച്ച അഭിപ്രായത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യയിലേക്കും ചേക്കേറിയിരിക്കുന്നത്. ചൈനീസ് മാര്‍ക്കറ്റില്‍ പുറത്തിറങ്ങി ആദ്യ മൂന്നാഴ്ച കൊണ്ട് ഒരു മില്യന്‍ ഫോണുകളാണ് വിറ്റുപോയത്. മികച്ച പ്രവര്‍ത്തനശേഷിയും ആകര്‍ഷിപ്പിക്കുന്ന ഡിസൈനുമാണ് ഷവോമിയുടെ റെഡ്മി നോട്ട് 7നെ വേറിട്ട് നിര്‍ത്തുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് മോഡലിനുള്ളത്. 48 മെഗാ പിക്സലിന്റെ സെന്‍സറാണ് ഇതില്‍ ഒന്ന്. അഞ്ച് മെഗാ പിക്സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. സെല്‍ഫിയ്ക്ക് വേണ്ടി 13 മെഗാ പിക്സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. നിരവധി എഐ ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ടാവും. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080×2340 പിക്സല്‍ റസലൂഷനിലുള്ള ഡിസ്പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി. മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 9999 രൂപയും നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയുമാണ് ഇന്ത്യയിലെ വില. മാര്‍ച്ച് ആറ് മുതല്‍ ഇന്ത്യയില്‍ റെഡ്മി നോട്ട് 7 ന്റെ വില്‍പ്പന തുടങ്ങും.

Related articles

See all
Popular News

വാട്‌സ്ആപ്പിനും ടെലഗ്രാമിനും 'സിം-ബൈൻഡിങ്' നിർബന്ധം; കർശന ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Save your stories

Sign in