Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുതിയ ഇനം പ്രതിരോധ ക്യാപ്സൂളുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ, യു.ഡി.എഫിനെ ഓർത്ത് വ്യാകുലപ്പെടേണ്ട : മുഹമ്മദ് റിയാസിന് ശബരീനാഥന്‍റെ മറുപടി

പുതിയ ഇനം പ്രതിരോധ ക്യാപ്സൂളുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ, യു.ഡി.എഫിനെ ഓർത്ത് വ്യാകുലപ്പെടേണ്ട : മുഹമ്മദ് റിയാസിന് ശബരീനാഥന്‍റെ മറുപടി
  യു.ഡി.എഫ് കണ്‍വീനർ സ്ഥാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന് മറുപടിയുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. യു.ഡി.എഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടെന്നും അത് ഭംഗിയായി നോക്കാന്‍ യു.ഡി.എഫിന് അറിയാമെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന സ്വന്തം പാർട്ടിയിലെ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരെ സംരക്ഷിക്കാനുള്ള പുതിയ ഇനം പ്രതിരോധ ക്യാപ്സൂളുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ എന്നും ശബരീനാഥന്‍ പരിഹസിച്ചു.     കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് : പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്, കുറച്ചു കാലമായി അങ്ങയെ പോലെയുള്ള കേരളത്തിലുള്ള അഖിലേന്ത്യാ DYFI നേതാക്കൾ സൈബർ അഡ്മിൻമാരെ പോലെയാണ് പ്രതികരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് അങ്ങയുടെ ഇന്നത്തെ പോസ്റ്റ്. നിങ്ങൾ എന്തായാലും യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ നമുക്കറിയാം. നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും / കുടുംബവും കസ്റ്റംസ്, NIA, എൻഫോഴ്സ്‌മെന്‍റ്, CBI, സ്റ്റേറ്റ് പൊലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോ. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു. ഈ വിഷയങ്ങൾ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ അങ്ങ് ശ്രദ്ധചെലുത്തുക. എന്നിട്ട് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ അതിന്‍റെ പരീക്ഷണങ്ങൾ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാർട്ടിക്ക് അത് വളരെ ആവശ്യമാണ്. അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്ക്കേ അതിനു കഴിയൂ.... സ്നേഹപൂർവ്വം,   https://www.facebook.com/SabarinadhanKS/posts/1449054958619288

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in