Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ്ടിൽ തട്ടിപ്പ് ആരോപണം, കടകംപള്ളിക്ക് മൗനം

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ്ടിൽ തട്ടിപ്പ് ആരോപണം, കടകംപള്ളിക്ക് മൗനം

തിരുവനന്തപുരം: കണ്ണൂരിലെ പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് സാമ്പത്തിക തിരിമറി വിവാദം സിപിഎമ്മിനെ ഉലയ്ക്കുന്നതിനിടെ, തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് വകമാറ്റല്‍ ആരോപണം പുകയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അജയന്റെ സ്മാരകത്തിനും സ്മരണികയ്ക്കുമായി പിരിച്ചെടുത്ത തുകയുടെ കണക്കുകള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ വ്യക്തമായി അവതരിപ്പിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. 

1997-ലാണ് ആര്‍എസ്എസ് ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അജയന്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് 2023-ല്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനായ സമിതിയുടെ നേതൃത്വത്തില്‍ അജയന്‍ സ്മാരകത്തിനായി ഫണ്ട് സമാഹരണം ആരംഭിച്ചിരുന്നു. 2025-ല്‍ പൂര്‍ത്തിയായ സ്മാരകം സിപിഎം സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം എസ്.പി ദീപക് എഡിറ്ററായി പുറത്തിറക്കിയ സ്മരണികയ്ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ പിരിച്ചെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍, സ്മാരകം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സമാഹരിച്ച തുകയുടെയോ ചെലവഴിച്ച തുകയുടെയോ കണക്കുകള്‍ കമ്മിറ്റികളില്‍ അവതരിപ്പിച്ചില്ലെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. പിരിവിനായി അച്ചടിച്ച രസീതുകള്‍ കാണാനില്ലെന്ന ആക്ഷേപവും ശക്തമാണ്. വിഷയം പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും സ്മാരക കമ്മിറ്റി ചെയര്‍മാനായ കടകംപള്ളി സുരേന്ദ്രന്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 


Related articles

See all
Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

മെസി വിവാദം; റിപ്പോർട്ടർ ടിവിക്കെതിരായ നികുതി വെട്ടിപ്പില്‍ എസ്‌.ഐ.ടി അന്വേഷണം തുടങ്ങി

Popular News

പൊലീസ് സ്റ്റേഷൻ ഇനി ജനങ്ങൾക്കും സ്വന്തം; 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ആഗസ്റ്റ് 14ന...

Popular News

മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല, ജൂൺ 29-ന് ടാറ്റയുമായി ചർച്ച നടത്തി; ചിത്രങ്ങൾ പുറത്തുവിട...

Save your stories

Sign in