Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തമിഴ്നാട്ടിലെ സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചു; വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിലെ സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചു; വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിലെ സ്‌കൂൾ കുട്ടികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ പുതിയ ഘട്ടം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ഗാന്ധിഗ്രാമിലെ സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം കുട്ടികൾക്ക് പൊങ്കലും സാമ്പറും മധുരപലഹാരങ്ങളും വിളമ്പി നൽകിയ വിജയ്, അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് ക്ലാസ് മുറികളിലെത്തി വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. 217 കുട്ടികളാണ് ഈ സ്‌കൂളിൽ പ്രഭാതഭക്ഷണ പരിപാടിയുടെ ഭാഗമായത്.

'പെരുന്തലൈവർ കാമരാജ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി' എന്ന് പുനർനാമകരണം ചെയ്ത ഈ പദ്ധതിയുടെ വിപുലീകരണത്തോടെ, ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ 15.30 ലക്ഷം അധിക വിദ്യാർഥികൾക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 217.63 കോടി രൂപ അധികമായി വകയിരുത്തി. ഇതോടെ പ്രഭാതഭക്ഷണ പദ്ധതിക്കായി തമിഴ്നാട് സർക്കാർ ചെലവഴിക്കുന്ന ആകെ തുക 724 കോടി രൂപയായി ഉയർന്നു.

കുട്ടികളുടെ പോഷകാഹാര നിലവാരം ഉറപ്പുവരുത്തുക, സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പൂർണ്ണമായി തടയുക, ഹാജർനില വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് 'മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി' എന്നറിയപ്പെട്ടിരുന്ന ഈ പരിപാടി, തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ ഓർമ്മയ്ക്കായി കഴിഞ്ഞ ജൂലൈയിലാണ് വിജയ് സർക്കാർ 'പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി' എന്ന് പുനർനാമകരണം ചെയ്തത്.

Related articles

See all
Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Popular News

ആഡംബരവും സുരക്ഷയും ഒത്തിണങ്ങി വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 'ഇഎക്സ് 90'...

Save your stories

Sign in