Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ അന്വേഷണം; ഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

മാസപ്പടി കേസ്: പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ അന്വേഷണം; ഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ ടി, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം.

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും എക്‌സാലോജിക് സൊല്യൂഷന്‍സ് വഴി സേവനങ്ങളൊന്നും നല്‍കാതെ മാസപ്പടിയായി തുക കൈപ്പറ്റിയെന്ന ആരോപണങ്ങളില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇഡി നടത്തിയ പ്രാഥമിക പരിശോധനയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍ എന്നിവ നടന്നതായി വ്യക്തമാക്കുന്ന നിര്‍ണായക രേഖകള്‍ പോലീസിന് കൈമാറിയിരുന്നു. മൂന്നാം കക്ഷി വഴി പൊതുപ്രവര്‍ത്തകന്‍ ധനസമ്പാദനം നടത്തിയത് കൈക്കൂലിയുടെ പരിധിയില്‍ വരുമെന്നും, അതിനാല്‍ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നുമാണ് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നത്.

മുഹമ്മദ് റിയാസും സംഘവും ഹവാല വഴി വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണവും, ഇഡി റെയ്ഡില്‍ കണ്ടെടുത്ത ഡയറിക്കുറിപ്പുകളും ഡിജിറ്റല്‍ തെളിവുകളും ക്രൈംബ്രാഞ്ചിന്റെ എസ്ഐടി സംഘം വിശദമായി പരിശോധിക്കും.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in