Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

ഇനി പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും മൊബൈല്‍ ആപ്പ്

ഇനി പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും മൊബൈല്‍ ആപ്പ്
പാസ്‌പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്. പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കായി 'പാസ്‌പോര്‍ട്ട് സേവ' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 1.4 എം.ബി മാത്രമാണ് ആപ്പിന്‍റെ വലിപ്പം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തും. ഈ വിലാസത്തിലേക്കാവും പാസ്‌പോര്‍ട്ട് എത്തുക. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സമീപകാലത്ത് മിശ്രവിവാഹിതരുടെ പാസ്പോര്‍ട്ട് അപേക്ഷ തിരസ്കരിച്ച  സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ ആരംഭിച്ചതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

Related articles

See all
Latest News

ചാന്ദ്രയാൻ രണ്ടിൽ പ്രതീക്ഷ മങ്ങുന്നു; വിക്രം ലാൻഡറിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

India

ചന്ദ്രയാൻ 2 വിന്‍റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43 ന്

Flash News

ജിസാറ്റ്-31 വിക്ഷേപണം വിജയം

World

ഇറാന്‍റെ ഉപഗ്രഹം വിക്ഷേപണ ശ്രമം പരാജയം

Save your stories

Sign in