Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്ഥലംമാറിപ്പോയ ഒഴിവിലേക്കാണ് സിക്കിം ഗവര്‍ണറായിരുന്ന ഓം പ്രകാശ് മാഥൂര്‍ കേരളത്തിലെത്തുന്നത്.

ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് ചടങ്ങിനെത്തിയില്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു.

വ്യഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ കോമ്പൗണ്ടില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് ഓം പ്രകാശ് മാഥൂറിന് സ്വീകരണം നല്‍കിയത്. ഈ ചടങ്ങില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Related articles

See all
Popular News

ഗവര്‍ണറുടെ വെജിറ്റേറിയന്‍ നിര്‍ദ്ദേശം കടന്നകൈ; ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

11 സെക്കൻഡിൽ അര കിലോമീറ്റർ, നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ പറന്നത് 140 കി.മീ വേഗതയിൽ; നിർണാ...

Popular News

സര്‍ജറിക്കിടെ കത്രിക വയറ്റില്‍ കുടുങ്ങുന്ന ഏര്‍പ്പാട് തന്റെ കാലത്തുണ്ടാകില്ല: മന്ത്രി കെ മ...

Save your stories

Sign in