Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവിട്ട് സർക്കാർ

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവിട്ട് സർക്കാർ

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. യു.ഡി.എഫ് സർക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് കരാർ നൽകിയതിലടക്കം നടന്ന ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. ഇതിനൊപ്പം ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളും ബെനാമി ഇടപാടുകളും വിജിലൻസ് വിശദമായി പരിശോധിക്കും.

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. ദിവ്യ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ബെനാമി ഇടപാടുകളും ചൂണ്ടിക്കാട്ടി മുൻപ് വിജിലൻസിന് പരാതി നൽകിയിരുന്നെങ്കിലും, ആറുമാസമായിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാൻ പോലും തയ്യാറാകാതെ അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ബെനാമി കമ്പനി രൂപീകരിച്ച് കോടികളുടെ കരാറുകൾ നൽകിയതിനും, ഭർത്താവിന്റെ പേരിലടക്കം ഭൂമി വാങ്ങിക്കൂട്ടിയതിനും തെളിവുകൾ സഹിതമാണ് മുൻപ് പരാതി നൽകിയിരുന്നത്. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശിച്ച അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും തഴയുകയും ചെയ്തതായും അന്ന് ആരോപണമുയർന്നിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ ഇടപെടൽ മൂലമാണ് അന്വേഷണം വൈകിയതെന്ന ആരോപണങ്ങൾക്കിടയിലാണ് നിലവിലെ സർക്കാർ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

Related articles

See all
Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Popular News

പി.പി. ദിവ്യ പാർട്ടിയുമായി ഇടയുന്നു?; 'സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്ന്'...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Save your stories

Sign in