നെയ്യാറ്റിൻകര കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമെന്ന് കെ.മുരളീധരൻ

webdesk
Tuesday, November 13, 2018

K-Muraleedharan

നെയ്യാറ്റിൻകര വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന്  കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ കെ മുരളീധരൻ. ഡി.വൈ.എസ്.പിയുടെ മരണം ദൗർഭാഗ്യകരമായ സംഭവമാണ്. കേസ് തേച്ച് മായ്ച്ച് കളയാനാണ് സർക്കാർ ശ്രമമെന്നും ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച മറയ്ക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.