സലാലയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം ഏർപ്പാടാക്കണം; വിദേശകാര്യമന്ത്രിയോട് കെ.മുരളീധരൻ എംപി

Jaihind News Bureau
Wednesday, May 13, 2020

സലാലയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം ഏർപ്പാടാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രിക്ക് കെ.മുരളീധരൻ എംപി  ഇ-മെയിൽ സന്ദേശമയച്ചു.  ഇപ്പോള്‍ സലാലയില്‍ നിന്നും കേരളത്തിലേയ്ക്ക് വിമാന സർവ്വീസ് ഇല്ല. വിമാന സർവ്വീസ് നടത്തുന്ന ഏറ്റവും അടുത്ത എയർപോർട്ടിലേയ്ക്ക് 500 ലേറെ കിലോമീറ്റർ യാത്ര നടത്തുക എന്നതും ഇത്രയേറെ  ഉള്ള ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ അവരെ നേരിട്ട് സ്വദേശത്ത് എത്തിയ്ക്കുവാനുള്ള പ്രത്യേക വിമാനങ്ങള്‍ അടിയന്തരമായി  ഏർപ്പെടുത്തി അവിടെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹം കേന്ദ്രമന്തിയ്ക്ക് ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇ-മെയില്‍ സന്ദേശം അയച്ചത്.