റാക്ക് ഇന്ത്യന്‍ അസോസിയേഷന്‍- ‘ഇന്‍കാസ്’ യുഎഇ സംയുക്ത ചാര്‍ട്ടേര്‍ഡ് വിമാനം ശനിയാഴ്ച പറന്നുയരും

Jaihind News Bureau
Friday, June 5, 2020

റാസല്‍ഖൈമ : യുഎഇയിലെ റാസല്‍ഖൈമയിലെ കോണ്‍ഗ്രസ് കൂട്ടായ്മയായ ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ഒരുക്കുന്ന ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ ( ശനി ) പുറപ്പെടും. 175 യാത്രക്കാരുമായി കോഴിക്കോട്ടേയ്ക്ക് വൈകിട്ട് ആറരയ്ക്കാണ് ആദ്യ സര്‍വീസ്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ചാണ് ഈ ചാര്‍ട്ടേര്‍ഡ് വിമാനം.

അര്‍ഹരായ പത്തു ശതമാനം പേര്‍ക്ക് സൗജന്യ വിമാന യാത്ര നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡണ്ടും ഇന്‍കാസ് റാക്ക് പ്രസിഡണ്ടുമായ എസ് എ സലിം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് റാക്ക് ഇന്‍കാസ് സെക്രട്ടറി അശോക് കുമാര്‍ പറഞ്ഞു. ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ ഫ്‌ളൈ വിത്ത് ഇന്‍കാസ് എന്ന ആശ്വാസ യാത്രാ പദ്ധതിയുമായി സഹകരിച്ച് കൂടിയാണ് ഈ സംരംഭം. കൂടുതല്‍ വിവരങ്ങള്‍ക്ക് നാസര്‍ അല്‍ ദാന 050-2771559, റിയാസ് കാട്ടില്‍ 055-4738296 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.