ജനപ്രതിനികളെ ക്രിമിനലുകൾ എന്ന് വിളിക്കുന്ന ഗവർണറെ അംഗീകരിക്കാൻ കഴിയില്ല : കെ മുരളീധരൻ

Jaihind News Bureau
Saturday, January 4, 2020

ജനപ്രതിനികളെ ക്രിമിനലുകൾ എന്ന് വിളിക്കുന്ന ഗവർണറെ അംഗീകരിക്കാൻ കഴിയില്ല എന്ന് കെ മുരളീധരൻ എംപി.  കേരള ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ എംപി യും പാറക്കൽ അബ്ദുള്ള എംഎൽഎ യും ചേർന്നു നയിച്ച ദേശരക്ഷാ ലോങ്ങ് മാർച്ച് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ കെ മുരളീധരൻ എംപി യും പാറക്കൽ അബ്ദുള്ള എംഎൽഎ യും ചേർന്നു നയിച്ച രണ്ടു ദിവസം നീണ്ടു നിന്ന ദേശരക്ഷാ ലോങ്ങ് മാർച്ചിന് വടകരയിൽ സമാപനം. കുറ്റ്യാടിയിൽ നിന്നു ആരംഭിച്ചു വടകരയിൽ സമാപിച്ച ദേശരക്ഷാ ലോങ്ങ് മാർച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമത്തിനെതിരെ ഉള്ള ഈ സമരം ഒരു തുടക്കം മാത്രമാണ് എന്നും വിജയം കണ്ടു മാത്രമേ മടങ്ങുകയുള്ളു എന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.