കെ.മുരളീധരന്‍ എംപി നയിക്കുന്ന ദേശരക്ഷാ ലോംഗ് മാർച്ചിന് തുടക്കം

Jaihind News Bureau
Thursday, January 2, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരള നിയമസഭയുടെ പ്രമേയത്തെ എതിര്‍ത്ത കേരള ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. കേരള ഗവർണർ ഒരു ഭരണ ഘടന സ്ഥാനത്തു ഇരിക്കുന്ന വ്യക്തിയാണ്. കേരള നിയമസഭയിൽ പാസ്സാക്കിയ നിയമത്തെ പോലും അദ്ദേഹം വിമർശിക്കുന്നു. ഇത് ശരിയാണോ എന്ന് അദ്ദേഹം ചിന്തിക്കേണ്ടതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ നിയമത്തിനെതിരെ ഇന്ത്യയിലെ മുഴുവൻ കക്ഷികളും ഒറ്റകെട്ടായി സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന ജനകീയ മുന്നേറ്റം ഒരു ജീവൻ മരണ പോരാട്ടമാണ്. ഇന്ത്യയിലെ മുഴുവൻ ബിജെപി ഇതര രാഷ്ട്രീയ കക്ഷികളുടെ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തുമെന്നും അദ്ദേഹം കുറ്റ്യാടിയില്‍ പറഞ്ഞു. കെ.മുരളീധരന്‍ എംപി നയിക്കുന്ന ദേശരക്ഷാ ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്ന് സംസാരിച്ച കെ.മുരളീധരന്‍ എംപിയുടെ ഗവര്‍ണറുടെ നടപടികളെ നിശിതമായി വിമർശിച്ചു കേരളത്തിലെ ഗവർണർമാർ വിവാദങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും അദ്ദേഹത്തെ ഗവർണർ എന്ന് വിളിക്കില്ല.ആരിഫ് മുഹമ്മദ് ഖാൻ എന്ന് മാത്രം വിളിക്കൂ എന്നും കെ.മുരളീധരന്‍ പറഞ്ഞു. ഗവർണർ പരിധി വിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാൻ രാജി വെച്ച് പുറത്ത് പോയില്ലങ്കിൽ തെരുവിൽ ഇറങ്ങി നടക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ ചൂണ്ടിക്കാട്ടി കെ. മുരളീധരന്‍ പറഞ്ഞു.