ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി കെ സുധാകരൻ

Jaihind Webdesk
Friday, April 26, 2024

കണ്ണൂര്‍: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ കീഴുന്ന സൗത്ത് യു.പി സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഇ.പിക്കെതിരായ ആരോപണങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കറുമായി ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തി. പറയുന്നതില്‍ വ്യക്തത വേണമെന്നും താൻ പറഞ്ഞത് ഇ.പി ജയരാജൻ ശരിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.പി ജയരാജൻ നിയമനടപടി സ്വീകരിച്ചാൽ അത് നേരിടുമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.