എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം, ഞാൻ തിരുവനന്തപുരത്തുണ്ട്: ഫോൺ നമ്പർ നൽകി ഉമ്മൻ ചാണ്ടി

Jaihind News Bureau
Tuesday, April 14, 2020

‘ഞാൻ തിരുവനന്തപുരത്തുണ്ട്. എന്തെങ്കിലും ആവശ്യമോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാം..’ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്കിൽ ഫോൺ നമ്പറുകൾ കുറിച്ച് പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. മുൻപ് സഹായം ചോദിച്ച് വിളിച്ച വിദ്യാർഥികൾക്ക് അദ്ദേഹം സഹായം എത്തിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ രണ്ടു ലാൻഡ് ലൈൻ നമ്പറുകൾ പരസ്യമാക്കി ഉമ്മൻചാണ്ടി രംഗത്തെത്തിയത്.

ലോക്ക് ഡൗണ്‍ മേയ് മൂന്നാം തീയതി വരെ പ്രധാനമന്ത്രി നീട്ടിയിരിക്കുകയാണ്. കൊറോണ ദുരന്തത്തിൽ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താനുള്ള എല്ലാ പരിശ്രമത്തിനും എല്ലാവരും കൈകോർത്തിട്ടുണ്ട്. അത് ഇനിയും തുടരണം.

മേയ് 3 വരെ എല്ലാ ദിവസവും ഞാൻ തിരുവനന്തപുരത്തുള്ള പുതുപ്പള്ളി ഹൗസിൽ ഉണ്ടാവും. എന്നെ ബന്ധപ്പെടാനുള്ള നമ്പറുകൾ
0471-2342602, 0471-2345600.
ഏതെങ്കിലും ആവശ്യമോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു.

പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ഇത്രയും ദിവസം മാറി നില്കുന്നതിന്‍റെ പ്രയാസം ഉണ്ടെങ്കിലും എല്ലാവരുമായി ടെലിഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നത് ആശ്വാസമാണ്. ഇനിയും അത് തുടരുക തന്നെ ചെയ്യും.