തിരുവനന്തപുരം മണ്‍വിളയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

Jaihind News Bureau
Wednesday, October 31, 2018

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിന് തീപിടിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ അണക്കാനായിട്ടില്ല. ഫാക്ടറിയില്‍ തുടര്‍സ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്. ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. വിഷപ്പുക ശ്വസിച്ച് കുഴഞ്ഞുവീണ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പും ഈ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായിരുന്നു.